Sunday, December 16, 2012

Trivandrum Lodge


Trivandrum Lodge- ഈ സിനിമ എനിക്ക് തന്ന എന്റെ ഒരു ഫ്രണ്ട് ഒറ്റ കാര്യമേ ആവിശ്യപ്പെട്ടുള്ളൂ - ഇ സിനിമ വീട്ടുകാരെ വിളിച്ചു കാണാന്‍ ഇരിക്കരുത് കൂടാതെ ഇത് ഞാനാ തന്നത് എന്നും ആരോടും പറയരുത്-......  Trivandrum Lodge  എന്ന   സിനിമയെ കുറിച്ച് ഞാന്‍ ഇതിലും കൂടുതല്‍ " നല്ല"  അഭിപ്രായങ്ങള്‍ കേട്ടിട്ടുള്ളത് കൊണ്ട് വല്യ അത്ഭുതം ഒന്നും തോന്നില്ല.... എന്തായാലും കിട്ടിയ അന്ന് തന്നെ കാണാന്‍ തീരുമാനിച്ചു ......മലയാളികള്‍ "കാണാന്‍ കൊള്ളാത്ത"  എന്ന്  പറയുന്ന സിനിമകള്‍ ശെരിക്കു പറഞ്ഞാല്‍ കാണാന്‍  അല്‍പ്പം കഥയുള്ള സിനിമയായിരിക്കും എന്നെ പോലെയുള്ളവര്‍ക്ക് ..... :)
 Trivandrum Lodge എന്ന  സിനിമയും ആ ഊഹം തെറ്റിച്ചില്ല .......... മലയാളിയുടെ ദുരഭിമാനവും കപട സദാചാരത്തെയും ശല്യം ചെയുന്ന ഒരു നല്ല സിനിമ ........മറകളും പോളിഷിങ്ങും ഒന്നും ഇല്ലാതെ സത്യങ്ങള്‍ പച്ചയായി  കാണിച്ച ഒരു സിനിമ .......... ഓരോ ചെറിയ സീനുകളും ഓരോ ചെറിയ ചെറിയ സത്യങ്ങള്‍ ....... ഒരു നാണയത്തിന്റെ  രണ്ടു വശങ്ങള്‍ പോലെ ഓരോ കഥാപാത്രങ്ങള്‍ക്കും  നല്ലതും ചീത്തയുമായ ഓരോ മുഖങ്ങള്‍ ( അനൂപ്‌ മേനോന്‍ ന് ഒഴിച്ച് - ഒരു തനി മലയാളീ  ഹീറോ യിസം തോന്നി ആ ഒരു കാര്യത്തില്‍ ) ......
ഒരുപാട് കുറവുകള്‍ ഉണ്ട് ഈ സിനിമ ക്ക് .......അടുക്കി പെറുക്കി കൂട്ടിയ  ഒരു തിരകഥയോ കൃത്യമായി എടുത്തു പറയാന്‍ ഒരു കഥയോ ഇല്ല .........പക്ഷെ പലജീവിതങ്ങളില്‍ നിന്ന്  എടുത്തിരിക്കുന്ന ചെറിയ ചെറിയ ജീവിത ശകലങ്ങള്‍ കൂട്ടി തുന്നിച്ചേര്‍ത്ത ഇ സിനിമ എവിടെയൊക്കെയോ കുറെ സത്യങ്ങള്‍ കാട്ടുന്നു കുറെ നന്മകളും .......... ഒരു പക്ഷെ അത് കൊണ്ട് തന്നെ എനിക്കി സിനിമ ഒരുപാട് ഇഷ്ടമായി...... ഒരുപാട് .......... 
Hats off to V K Prakash and Anoop Menon Team for this bold and beautiful work.......Keep it up...... :)